വർക്കലയിൽ വിവാഹ ബ്രോക്കറെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; 3 പേർ അറസ്റ്റിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ ബ്രോക്കർക്കെതിരെ വധശ്രമം. ബ്രോക്കർ ഫീസ് ചോദിച്ചതിൽ പ്രകോപിതരായ പ്രതികൾ ബ്രോക്കറെ തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്.

സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വെട്ടൂര്‍ അരിവാളം സ്വദേശികളായ ഷക്കീര്‍(50), റിബായത്ത്(55), നാസ്(60) എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 13-ാം തീയതി രാവിലെ വര്‍ക്കല പുത്തന്‍ചന്ത റോഡിൽവെച്ചായിരുന്നു സംഭവം.