മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി.അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു(35) വിനെയാണ് കടലിൽ വീണ് കാണാതായത്. കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്.തമിഴ്നാട് ഇരയിമ്മൻതുറ തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് ഇക്കഴിഞ്ഞ 28 നാണ് ഷിബു ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം മീൻ പിടിക്കാൻ പുറപ്പെട്ടത്. 29 ന് രാവിലെ ഒൻപതരയോടെ കടലിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് മറൈൻ ആംബുലൻസിൽ തിരച്ചിലിനിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.തിരച്ചിൽ തുടരുന്നുണ്ട്.