പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി 25 മുതല്‍

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. അതേസമയം, ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് നല്‍കുന്ന 5 കിലോ വീതം സൗജന്യ അരി വിതരണം 24-നകം പൂര്‍ത്തിയാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു