വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി; പവര്‍കട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് സര്‍ക്കാറിനോട് കെഎസ്ഇബി.വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് 21 നു നല്‍കാന്‍ കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദേശം നല്‍കി. പവര്‍കട്ട് വേണോയെന്ന് 21 ന് ശേഷവും തീരുമാനിക്കും.കഴിഞ്ഞദിവസം ഡാമുകളില്‍ വെള്ളം ഇല്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് വൈദ്യുതി പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങേണ്ടി വരുമെന്നും വൈദ്യമന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.