കഴിഞ്ഞമാസം 25നാണ് ദില്ലിയിലെ വെസ്റ്റ് പട്ടേല്‍ നഗറിലെ ആയുര്‍വ്വേദ കെയര്‍ ഗ്രൂപ്പിന്റെ പേരില്‍ രാജീവിന് ആദ്യം ഫോണ്‍ വിളി എത്തുന്നത്. 20 കോടി ജനങ്ങളില്‍ നിന്ന് പത്തുപേരെ തെരഞ്ഞെടുത്തു. അതില്‍ ഒരാള്‍ ഞാനാണെന്ന് പറഞ്ഞാണ് ആയുര്‍വ്വേദ കെയര്‍ ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന പേരില്‍ ദില്ലിയില്‍ നിന്ന് ഫോണ്‍ വന്നതെന്ന് രാജീവ് പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച സമ്മാനക്കൂപ്പണും കത്തും വീട്ടിലെത്തി. രണ്ടാം സമ്മാനമായ സ്വിഫ്റ്റ് കാര്‍ കിട്ടിയെന്നായിരുന്നു കത്തിലെ അറിയിപ്പ്. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശപ്രകാരം 9700 രൂപാ അടച്ച് കാത്തിരിപ്പ് തുടങ്ങി. വിളിക്കാതായപ്പോള്‍ തിരിച്ച് വിളിച്ചു. ഇനിയും പണം വേണമെന്ന് പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയതെന്ന് രാജീവ് പറഞ്ഞു.