ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27-ാം തീയതി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000/-, 15,000/- 10,000/- രൂപ ക്വാഷ് പ്രൈസ് നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 3,000/- രൂപ വീതം നൽകും.
വിവിധ കലാസാംസ്കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസി യേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുളളവർ ഓഗസ്റ്റ് 23 ന് മുമ്പായി മ്യൂസിയത്തിന് എതിർവശത്തുളള ടൂറിസം ഓഫീസിൽ നേരിട്ടോ, ടെലഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 99947300422, 9847858089
#thiruvathira #contest #onam #festival #tourism
Kerala Tourism