ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് രാത്രി 8 ന് തുടക്കം.

തരൂബ: ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് രാത്രി 8 ന് തുടക്കം. റോവ്മാന്‍ പവല്‍ നയിക്കുന്ന വിന്‍ഡീസ് സംഘത്തില്‍ ഷിംറോണ്‍ ഹെത്തിമര്‍, ഷായ് ഹോപ്പ് തുടങ്ങിയ പ്രമുഖരുണ്ട്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ സ്ഥിരക്കാര്‍ കുറവാണ്. ഗില്ലും യശ്‌സവി ജയ്‌സ്‌വാളും ഇന്നിംഗ്‌സിന് തുടക്കമിടും.തിലക് വര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സുര്യകുമാര്‍ യാദവ്, യൂസവേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ വരും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ സീമേഴ്‌സിന്റെ അഭാവത്തില്‍ ഉംറാന്‍ മാലിക്, മുകേഷ്‌കുമാര്‍ എന്നിവരായിരിക്കും പുതിയ പന്തില്‍ വരുക.