ഇന്ന് അത്തം.പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി. എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും മീഡിയ16 ന്യൂസിന്റെ ഹൃദയം നിറഞ്ഞ അത്തം ആശംസകൾ

പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി എത്തി. മലയാളിക്ക് ഓണം ആഘോഷത്തിന്റെയും ഒരുമയുടെയും ഉത്സവമാണ്. അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രമായി വരുന്നത്. ഇന്ന് മുതൽ പത്താം ദിവസത്തിലാണ് തിരുവോണം വരുന്നത്.

ഇന്ന് അത്തം 
ഇനി പത്ത് നാൾ കേരളം ഇങ്ങനെയായിരുന്നു. ഓണം വരെ പാടിയും പറഞ്ഞും ചിരിച്ചും കളിച്ചും. ആ പഴയ വായ്ത്താരികളിലൊന്ന്......

അത്തം പത്തിന് പൊന്നോണം
മുറ്റം ചെത്തിയൊരുക്കേണം
പത്തായത്തിലെ പുന്നെല്ല്
ചിത്തിര നാളിലെടുക്കേണം
ചോതി പുഴുങ്ങി വിശാഖമുണക്കി
അനിഴം നാളില്‍ കുത്തേണം

കേട്ടയ്ക്കല്ലോ നെട്ടോട്ടം
കണ്ടതു കടിയതു വാങ്ങേണം
മൂലം നാളില്‍ മുറ്റത്ത്
പൂക്കളമിട്ടത് നിറയ്‌ക്കേണം

പൂരാടത്തിന് പൊടിപൂരം
ഇടിപൊടി താളത്തുടി മേളം
ഇഞ്ചിയുമച്ചാറഞ്ചുവിധം
പൂരാടത്തിനൊരുക്കേണം

ഒന്നാമോണതുത്രാടം
ഉച്ച തിരിഞ്ഞാല്‍ വെപ്രാളം
വെപ്രാളത്തിലിരുട്ടി വെളുത്താല്‍
എല്ലാവര്‍ക്കും തിരുവോണം

എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും.
ഹൃദയം നിറഞ്ഞ അത്തം ആശംസകൾ മീഡിയ 16 ന്യൂസ്.