തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടക്കും. ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽപി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് 24-ന് അവസാനിക്കും.
ഓഗസ്റ്റ് 25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. 26-ന് സ്കൂളുകൾ അടച്ച് സെപ്റ്റംബർ 4-ന് തുറക്കും. ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി.