കൊച്ചിയിൽ 15 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം 15 വയസുകാരന് നടുറോഡിൽ ക്രൂരമായി മർദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതു പൈപ്പിൻ സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞദിവസമാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനിയായ 15 വയസ്സുകാരനും കൂട്ടുകാരും ഹൈക്കോടതിക്ക് സമീപം റോഡ് മുറിച്ച് കടക്കാൻ എത്തിയത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ എത്തിയ കാർ വേഗം കുറയ്ക്കാൻ കുട്ടികൾ കൈകാണിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ വാഹനം മുന്നോട്ടു മാറ്റി നിർത്തിയ ശേഷം ഇറങ്ങിവന്ന് കുട്ടിയെ കഴുത്തിനു പിടിച്ചു മർദ്ദിക്കുകയായിരുന്നു. ചെവിയുടെ ഭാഗത്ത് കാറിൻറെ താക്കോൽ പിടിച്ച ശേഷം തുടർച്ചയായി അടിച്ചു. ഈ മർദ്ദനത്തിൽ കുട്ടിയുടെ കർണ്ണപടം തകർന്നു. നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴായിരുന്നു 15 വയസുകാരൻ കൊച്ചി നഗരത്തിൽ മർദ്ദനത്തിനിരയായത് എന്നാൽ ആരും പ്രതികരിച്ചില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.സംഭവത്തിനുശേഷം കാർ ഡ്രൈവർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു.