കല്ലമ്പലം സ്വദേശി സിറാജ് (52), തുമ്പ സ്വദേശി ജോസഫ് ജോണ്‍സണ്‍ എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്. കഴക്കൂട്ടം കരിയില്‍ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.
ഇരുവരും മുങ്ങിയതിനെ തുടര്‍ന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം എസ്‌എച്ച്‌ഒ ജി. അജിത്കുമാര്‍, എസ്‌ഐ ജെ.എസ്. മിഥുൻ, സിപിഒമാരായ അൻവര്‍ഷ, അരുണ്‍, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.