അമൃത് ഭാരത് പദ്ധതിയിൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ 133.19 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

അമൃത് ഭാരത് പദ്ധതിയിൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ 133.19 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എന്റെ ചോദ്യത്തിന് റെയിൽവേ മന്ത്രി ആശ്വനി വൈഷ്ണവ് ലോക്സഭയിൽ മറുപടി നൽകി.
റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം എസ്കലേറ്റർ, ലിഫ്റ്റ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്കുള്ള ആധുനികസൗകര്യങ്ങൾ എന്നിവ വികസന പ്രവർത്തനത്തിൽ ഉണ്ടാവും.