മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൂട്ടായ്മകൾക്ക് പ്രസക്തിയുണ്ടായിരുന്നു. കാലം പുരോഗമിക്കുന്തോറും ഈ കൂട്ടായ്മകളിൽ പലതരത്തിലുള്ള പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു..*ആലംകോട് ബ്രദേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പും* അതിന്റെ പ്രവർത്തനങ്ങളും എന്നും മറ്റു കൂട്ടായ്മകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഈ കൂട്ടായ്മയിൽ നിന്ന് പിറവി എടുത്തതാണ് *ആലംകോട് ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്* എന്ന കമ്പനിയും അതിന്റെ കീഴിലുള്ള *ABRO TOWER* എന്ന പേരിലുള്ള നയന മനോഹര സൗധവും. ഒരു കൂട്ടം പ്രവാസികളുടെ ആത്മാർത്ഥതയുടെയും, ത്യാഗത്തിന്റെയും പരിണിത ഫലമായിട്ടുള്ള ഈ കെട്ടിട സമുച്ചയം 12-08-2023 ശനിയാഴ്ച വൈകുനേരം 3.30 ന് ബഹു: അടൂർ പ്രകാശ് MP ഉത്ഘാടനം നിർവഹിക്കുന്നു. ചടങ്ങിൽ ബഹു: O.S അംബിക MLA Share certificate കളുടെ വിതരണോത്ഘാടനം നിർവഹിക്കുന്നു. ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ : ബഹു S. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ ലണ്ടൻ മേയറും കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു..