ഉത്രാട ദിനത്തിൽ വൻ മദ്യ വിൽപ്പന. സംസ്ഥാനത്ത് ബെവ്‌കോ ഔട്‌ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലു കോടിയുടെ അധിക വില്പന നടന്നു.ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റഴിഞ്ഞത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്‌ലെറ്റിലാണ്. 1.01 കോടി രൂപയുടെ മദ്യമാണ് കൊല്ലത്ത് വിറ്റത്.