കാന്‍സര്‍ രോഗിയുടെ കയ്യില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

കാന്‍സര്‍ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചയത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാര്‍ ആണ് വിജിലന്‍സിന്റെ പിടിയില്‍ ആയത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാന്‍ മണ്ണിടിക്കുന്നതിനായിരുന്നു 10,000 രൂപ ആവശ്യപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാക്കട ജങ്ഷനില്‍വെച്ചാണ് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ എസ്.പി. അജയ് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. അനില്‍കുമാറും സംഘവും വാഹനം തടഞ്ഞുനിര്‍ത്തി ഇയാെള പിടികൂടിയത്.


വീടു വയ്ക്കാനായി മണ്ണിടിക്കുന്നതിനായി വെള്ളനാട് മുണ്ടേല സ്വദേശിനി ടിപ്പര്‍ ലോറി ഉടമകളോടു സഹായം തേടിയിരുന്നു. ഇതിന്റെ അനുമതിക്കായാണ് ഇവര്‍ പഞ്ചായത്തു സെക്രട്ടറിയെ സമീപിച്ചത്. എന്നാല്‍ അനുമതി നല്‍കാതിരുന്നപ്പോള്‍ പണം നല്‍കാമെന്നു സമ്മതിച്ചു വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനുള്ളില്‍ കയറ്റി പണം വാങ്ങി ഇറക്കി വിടുകയായിരുന്നു. പിന്നാലെ പുറപ്പെട്ട വിജിലന്‍സ് സംഘം കാട്ടാക്കടയില്‍ വച്ച് ഗോപകുമാറിനെ പിടികൂടുകയായിരുന്നു