🛑വിവിധ വകുപ്പുകളിലായി 47 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആഗസ്റ്റ് 16ന് രാത്രി 12 വരെ അപേക്ഷിക്കാം
♦️തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും സമര്‍പ്പിച്ച അപേക്ഷകള്‍ വിജ്ഞാപനത്തിന് വിരുദ്ധമായാല്‍ നിരസിക്കുന്നതാണ്.
🔴ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തില്‍ അസി. പ്രൊഫസര്‍ ഇൻ സംസ്‌കൃതം, അസിസ്റ്റന്റ് എൻജിനീയര്‍ ഇലക്‌ട്രിക്കല്‍, അസിസ്റ്റന്റ് എൻജിനീയര്‍ സിവില്‍, മെഡിക്കല്‍ ഓഫീസര്‍, ലക്ചറര്‍ ഇൻ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്, സാനിറ്ററി കെമിസ്റ്റ്, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, ഹെറിറ്റേജ് ഡോക്യുമെന്റ്, അക്കൗണ്ട് ഗ്രേഡ് III,ഷോഫര്‍ ഗ്രേഡ് II, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്- ടൂറിസം, സ്റ്റോര്‍ കീപ്പര്‍, അക്കൗണ്ടന്റ് തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
🔴കുക്ക്- ടൂറിസം തസ്തികയില്‍ 24,400- 55,200, രൂപയാണ് ശമ്പളം. ഏഴ് ഒഴിവുകളുണ്ട്. പ്രായം 18-36നും ഇടക്ക്. സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച ഫുഡ് പ്രൊഡക്‌ഷനില്‍ കെ ജി സി ഇ അല്ലെങ്കില്‍ തത്തുചെയാണ് യോഗ്യത. സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 9,190-15,780 രൂപയാണ് ശമ്പളം. ഒരു ഒഴിവ്, പ്രായം 18-36. എസ് എസ് എല്‍ സി ജയമാണ് യോഗ്യത. മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ സംസ്ഥാനതലത്തില്‍ 18 ഒഴിവുകളുണ്ട്. 31,100-66,800 രൂപയാണ് ശമ്പളം.
🔴പ്രായം 18നും 26നും ഇടക്ക്.