ഇന്നലെ താഴ്ന്നു, ഇന്നുയര്‍ന്നു; സ്വര്‍ണവിപണി ഇങ്ങനെ

ഇന്നലെ സംസ്ഥാനത്ത് പവന് 80 രൂപ കുറവ് രേഖപ്പെടുത്തിയ സ്വവര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപയായി. ഒരു പവന്‍ സ്വവര്‍ണത്തിന് 43320 രൂപയാണ് നിരക്ക്.5907 ആണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 47258 രൂപയാണ് പവന്റെ വിപണവില. 18 കാരറ്റിന് 4430ഉം 35443ഉം ആണ് യഥാക്രമം ഗ്രാമിന്റെയും പവന്റെയും കേരളത്തിലെ ഇന്നത്തെ വില.വെള്ളി ഒരു ഗ്രാമിന് 75 രൂപ 80 പൈസയും ഒരു കിലോയ്ക്ക് 75800 രൂപയുമാണ്. അതേസമയം അന്താരഷ്ട്ര വിണപണിയില്‍ സ്വര്‍ണത്തിന്റെ നിരക്ക് 1923 ഡോളറിലേക്കെത്തി.