പി.വി അന്‍വറിന്റെ ഭീഷണി: തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെയും സൈബര്‍ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമപ്രവര്‍ത്തകരെ വണ്‍ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎല്‍എയെ നിലയ്ക്കു നിര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണയെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍.സാനുവും അറിയിച്ചു.