തിരുവനന്തപുരം മുരുക്കുംപുഴക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍പ്പാളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വന്ദേ ഭാരത് അടക്കം വിവിധ ട്രെയിനുകള്‍ വൈകി. ഒരു മണിക്കൂറിലേറെ ചിറയിന്‍കീഴ് സ്റ്റേഷനില്‍ വന്ദേഭാരത് പിടിച്ചിട്ടു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി ട്രെയിന്‍ അടിച്ചാണ് ഒരു സ്ത്രീ മരിച്ചെന്ന വിവരം വന്നത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.