വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’. ചപ്പാത്തിയിൽ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലിൽ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്ലജൻ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഐ.ആര്‍.സി.ടി.സിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ സുബോധ് ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ ഭക്ഷണം വിതരണം ചെയ്ത ഐ.ആർ.സി.ടി.സി യാത്രക്കാരന്റെ പി.എൻ.ആർ നമ്പർ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ഖേദിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം നടപടികളുണ്ടാകാതിരിക്കാൻ മതിയായ മുൻകരുതലെടുക്കുമെന്നും അവർ വ്യക്തമാക്കി.അതേസമയം പൊറോട്ടയിൽ നിന്ന് പുഴുവുമടക്കം യാത്രക്കാർക്ക് ലഭിച്ചിരുന്നു. നടപടി സ്വീകരിക്കുമെന്നും മേലിൽ ആവർത്തിക്കില്ലെന്നും ഐ.ആർ.സി.ടി.സിയുടെ അന്നും പറഞ്ഞിരുന്നു.