ആറ്റിങ്ങൽ ജൂനിയർ ചേമ്പർ ഇന്റർ നാഷണലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട MLA ശ്രീമതി ഒ എസ് അംബിക ഉൽഘാടനം ചെയ്തു. ആറ്റിങ്ങൽ JCI പ്രസിഡന്റ് JC ഡോ ദീപു രവി, സെക്രട്ടറി JC Dr അരുൺ എസ്, ട്രഷ്രർ JC Dr ബിജു എ നായർ, JC Dr അഭിലാഷ്, JC കബീർ ദാസ്, JC സജൻ, JC Dr ധനുഷ് ഷാജി, JC Dr സൗമ്യ കൃഷ്ണൻ, ഡോ അരുണിമ, ഡോ കൃഷ്ണ, ഡോ അരുണിമ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ, തൊപ്പിച്ചന്ത,വഞ്ചിയൂർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള ദിയ ലബോറട്ടറീസ് ന്റെ സഹകരണത്തോടെയാണു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 60 പേർ പങ്കെടുത്തു.