വര്‍ക്കല പാളയംകുന്നിൽ പ്രവാസി തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

വര്‍ക്കല: വര്‍ക്കലയില്‍ പ്രവാസി തീകൊളുത്തി മരിച്ച നിലയില്‍. 
പാളയംകുന്ന് കെ.എന്‍.ബി റോഡ് സജി നിവാസില്‍ സജികുമാറി(52)നെയാണ് തീകൊളുത്തി
 മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു 
സംഭവം. വീട്ടില്‍നിന്നും അല്‍പം മാറി ഒരു മുറിയും വിറകുപുരയുമൊക്കെയുള്ള 
ഒരു ചെറിയ കെട്ടിടത്തിലായിരുന്നു സജികുമാറിനെ മരിച്ച നിലയില്‍ 
കണ്ടെത്തിയത്.