ശിവഗിരി : 169-ാത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിനുള്ളഒരുക്കങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
കാലത്തിന്‍റെ മാറ്റത്തിന് വിധേയമായി ഗുരുദര്‍ശനം സമൂഹമദ്ധ്യത്തിലെത്തിക്കുവാന്‍ ഗുരുജയന്തി ആഘോഷത്തിലൂടേയും മഹാസമാധി ദിനാചരണത്തിലൂടേയും കഴിയണമെന്നും വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഗുരുദേവന്‍റെ ഉപദേശം പ്രത്യൗഷധമാകുമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍, ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ബോധിതീര്‍ത്ഥ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറിയും ആഘോഷകമ്മിറ്റി ജോയിന്‍റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി ,എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത സുന്ദരേശന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സതീശന്‍, രാഖി, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. മാലിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ സ്വാമി സച്ചിദാനന്ദ (പ്രസിഡന്‍റ്) സ്വാമി ശുഭാംഗാനന്ദ, (ജനറല്‍ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷറര്‍), കെ.ജി. ബാബുരാജ് (ചെയര്‍മാന്‍), സ്വാമി ബോധിതീര്‍ത്ഥ (സെക്രട്ടറി), സ്വാമി അസംഗാനന്ദഗിരി (ജോയിന്‍റ് സെക്രട്ടറി), അടൂര്‍ പ്രകാശ് എം.പി., വി ജോയി എം.എല്‍.എ., കെ.എം. ലാജി (മുനിസിപ്പല്‍ ചെയര്‍മാന്‍) രക്ഷാധികാരികള്‍, അജി എസ്.ആര്‍.എം., അഡ്വ. പി.എം. മധു (വൈസ് ചെയര്‍മാന്‍മാര്‍).