കൂളിംഗ് പേപ്പർ ഒട്ടിച്ചു, കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം.നിയമലംഘനത്തിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റിനും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്.
സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് പിഴ ഈടാക്കിയത്.കഴിഞ്ഞ മാസം 19 ന് തിരുവനന്തപുരം കണിയാപുരത്തു വെച്ചായിരുന്നു നിയമലംഘനം കണ്ടെത്തിയത്.
ബസ്സിന്റെ പിൻവശത്തു കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് പിഴ ചുമത്തിയത്.250 രൂപയുടെ
പിഴ റസീപ്റ്റ് മോട്ടോർ വാഹന വകുപ്പ് കെഎസ്ആര്‍ടിസി ക്ക് അയച്ചു.നേരത്തെ കെഎസ്ഇബി വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് വിവാദമായിരുന്നു.