ഹ്യൂസ്റ്റണ്‍ (അമേരിക്ക) ശ്രീനാരായണ ഗുരുദേവന്‍ ശുദ്ധ സനാതന ധര്‍മ്മത്തിന്‍റെ സന്ദേശ വാഹകനായിരുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. അമേരിക്കയില്‍ ഹ്യൂസ്റ്റണില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച സത്സംഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
ഗുരുദേവന്‍ സനാതന ധര്‍മ്മത്തിന് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ട് അതിനെ സര്‍വ്വ ജനീകമായ ഒരു ദര്‍ശനമാക്കി മാറ്റി. ജാതിയുടേയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടേയും വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ട് ഭാരതീയ ഋഷിവര്യന്‍മാര്‍ ആയിരത്താണ്ടുകള്‍ക്ക് മുമ്പുയര്‍ത്തിയ ഭേദരഹിതമായ അദ്വൈതവേദാന്ത ശാസ്ത്രത്തെ ആധുനിക ലോകത്തിന് കൂടി സ്വീകരിക്കുമാറ് ശ്രീനാരായണ ഗുരു വ്യാഖ്യാനിച്ചു.
വടക്കേ ഇന്ത്യയില്‍ വിവേകാനന്ദ സ്വാമിയും തെക്കേഇന്ത്യയില്‍ ശ്രീനാരായണ ഗുരുദേവനും സൃഷ്ടിച്ച ആദ്ധ്യാത്മ വിപ്ലവമാണ് ഭാരതത്തില്‍ സനാതന ധര്‍മ്മത്തിന്‍റെ നിലനില്‍പ്പിനാധാരമായത്. കെ.എച്ച്.എന്‍.എ പ്രസിഡന്‍റ് ജി. കെ. പിള്ള അധ്യക്ഷത വഹിച്ചു. സോമരാജന്‍ നായര്‍, ശ്രീനാരായണ ഗുരുമിഷന്‍ പ്രസിഡന്‍റ് അനിയന്‍ കുഞ്ഞ്, അശോകന്‍, കേശവന്‍, ഡോ. രാജുപിള്ള എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞിരമറ്റം സ്കൂള്‍ ഓഫ് വേദാന്ത ഡയറക്ടര്‍ സ്വാമി മുക്താനന്ദ യതി അനുഗ്രഹപ്രഭാഷണം നടത്തി.