അനന്തപുരിയിൽ ചക്ക മഹോത്സവം:നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്

തിരുവനന്തപുരം. തലസ്ഥാന നഗരിയിൽ നടക്കുന്ന അനന്തപുരി ചക്ക മഹോത്സവം ആകര്‍ഷകം.നമ്മുടെ സംസ്ഥാന ഫലമായ ചക്ക യുടെ പ്രചരണാർത്ഥം നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

തേൻ വരിക്ക, നാടൻ വരിക്ക, കുഴചക്ക, ചെമ്പരത്തി വരിക്ക, മുള്ളൻ ചക്ക എന്നിങ്ങനെ ചക്കയുടെ വിവിധ ഇനങ്ങൾ അനന്തപുരി ചക്ക മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നൂറിൽ പരം ചക്ക വിഭവങ്ങളുടെ ഫുഡ് കോർട്ട് മറ്റൊരു പ്രധാന ആകർഷണമാണ്. മേളയിൽ എത്തുന്നവർക്ക് രുചിച്ച് നോക്കാം, കുറഞ്ഞ വിലയിൽ രുചിയുറും വിഭവങൾ വാങ്ങാം. നൂറ് കണക്കിന് ആളുകളാണ് ദിവസവും ചക്ക മഹോത്സവത്തിൽ എത്തുന്നത്.

ചക്ക ബജി, ചക്ക കട്ട്ലറ്റ്, ചക്ക ചില്ലി , ചിക്കൻ ചക്ക സൂപ്പ്, ചക്ക കഞ്ഞി , ചക്കപ്പായസം തുടങ്ങി ചക്ക വിഭവങ്ങൾ അങ്ങനെ നീളുന്നു. മുപ്പതിനം പ്ലാവിൻ തൈകളും ഇവിടെ വിൽപനക്കുണ്ട്.

കുടുംബശ്രീയുടെ ഉൽപന്നങ്ങൾ ഉൾപ്പെട മേളയിലുണ്ട്. സിസയുടെ നേതൃത്വത്തിൽ ചക്കയുടെ പ്രചരണാർത്ഥമാണ് മേള സംഘടിപ്പിക്കുന്നത്. ജൂൺ മുപ്പതിന് തുടങ്ങിയ മേള 9 ന് അവസാനിക്കും.