കല്ലമ്പലം :പള്ളിക്കൽ പുഴയിൽ ദാമ്പതികളടക്കം മൂന്ന് പേരെ കാണാതായി. വിനോദയാത്രയ്‌ക്കെത്തി പുഴയിൽ ഇറങ്ങിയവരെയാണ് കാണാതായത്. പള്ളിക്കൽ പോലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിൽ രാത്രി 8.45 ഓടെ ഒരാളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ സ്വദേശി അൻസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുവും നവ ദമ്പതി കളുമായ കടയ്ക്കൽ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫിയ എന്നിവർക്കായി ഏറെ വൈകിയും തിരച്ചിൽ തുടരുന്നു