അഞ്ചുതെങ്ങ്: മാമ്പള്ളയിലെ മൂന്ന് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ. കുട്ടിയെ കടിച്ച് മണിക്കൂറുകൾക്കകം കുഴഞ്ഞുവീണ് മരിച്ച തെരുവുനായയുടെ ശവം പുറത്തെടുത്ത് നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ കണ്ടെത്തിയത്.
സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുവാൻ അധികൃതർ തയ്യാറായത്.
തുടർന്ന് അഞ്ചുതെങ്ങ് ഗവണ്മെന്റ് മൃഗാശുപത്രി വെറ്റിനറി സർജ്ജൻ ജസ്‌ന എസ് ന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം നായയുടെ ശവം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനകൾക്കായി അയച്ചിരുന്നു.
ഇതിന്റെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ പ്രദേശത്ത് ആശങ്ക പടർന്നിരിക്കുകയാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നമുടിപ്പുര കൃപാനഗർ സ്വദേശിനി റോസ്‌ലിയ (4) തെരുവ് നായ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിച്ചത്.