തോട്ടയ്ക്കാട് ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു...

തോട്ടയ്ക്കാട് ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു. തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ കെ. പി. സി. സി അംഗം എൻ. സുദർശനൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് എ. അഹമ്മദ് കബീർ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. എം റഫീഖ്, ബി. ജെ. പി നേതാവ് ഉല്ലാസ് കുമാർ, ജനദാദൾ(എസ് )നേതാവ് സജീർ രാജകുമാരി,ഡി. സി. സി അംഗം എം. കെ ജ്യോതി,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ,കെ. പി. സി. സി മൈനോറിറ്റി സെൽ നിയോജക മണ്ഡലം ചെയർമാൻ നിസ്സാം തോട്ടയ്ക്കാട്,കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എസ്. ജാബിർ,ഇന്ദിര സുദർശൻ, മജീദ് ഈരാണി, അഡ്വ. സൈഫുദ്ധീൻ ഡാലിയ തുടങ്ങിയവർ സംസാരിച്ചു...