കിളിമാനൂർ :-അന്തരിച്ച മുൻ മുഖ്യമന്ത്രി, ജനനായകൻ ശ്രീ. ഉമ്മൻചാണ്ടി സാറിൻറെ ദേഹ വിയോഗത്തെ തുടർന്ന് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്ഷനിൽ മൗന ജാഥയും സർവ്വ കക്ഷി യോഗവും നടന്നു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുൻ ഉപ അധ്യക്ഷൻ റ്റി.ശരത് ചന്ദ്രപ്രസാദ് എക്സ് എം. എൽ. എ., സി.പി.എം. നേതാവ് മുൻ എം.എൽ.എ. അഡ്വക്കേറ്റ് ബി.സത്യൻ, സി.പി.ഐ. നേതാവ് മുൻ എം.എൽ.എ. എൻ. രാജൻ, കെ.പി.സി.സി. മെമ്പർ എൻ. സുദർശനൻ, ഡി.സി.സി. മുൻ ഉപ അധ്യക്ഷൻ നഗരൂർ ശ്രീ. ഇബ്രാഹിം കുട്ടി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദ്ദീൻ, പി. സോനാൽജ്, എൻ.ആർ. ജോഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജേന്ദ്രൻ, റ്റി.ആർ. മനോജ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി റാഫി, അടയമൺ മുരളി, ദീപ അനിൽ, ആദേശ് സുധർമ്മൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.