ആറ്റിങ്ങൽ: ആറ്റിങ്ങൽ പാറയാടി പിരപ്പൻകോണം വാറുവിളയിൽ ടിപ്പറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരായ സുബൈദ (45) ആണ് മരണപ്പെട്ടത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ മുനിർ(21) നെ ഗുരുതരപരിക്കുകളോടെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഇവർ വാറുവിളയിലെ ഒരു വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു മരണപ്പെട്ട സുബൈദയും മകൻ മുനീറും.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. പാറയടി അയിലം റോഡിലെ വാറുവിള വളവിലാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുബൈദയെയും മകൻ മുനീറിനെയും നാട്ടുക്കാർ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ആംബുലൻസിൻ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബൈദയുടെ ജീവൻ രക്ഷിക്കാനായില്ല.