പാലോട് , ഭരതന്നൂർ ,കല്ലറ , കിളിമാന്നൂർ , വെഞ്ഞാറമൂട് ആറ്റിങ്ങൽ , വർക്കല തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ സബ്സിഡി സാധനങ്ങള്‍ എല്ലാം പ്രതീക്ഷിച്ച്സപ്ളൈകോ സ്റ്റോറുകളിലേക്ക് വരേണ്ട . കാരണം സപ്ളൈകോ സ്‌റ്റോറുകളിലും സബ്‌സിഡി ഇനങ്ങള്‍ വയ്ക്കുന്ന റാക്കുകള്‍ കാലിയാണ്. സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എത്തീട്ടിയിട്ട് നാളുകളായി . ഓണം അടുത്തതോടെ സപ്ലൈകോ, മാവേലി സ്‌റ്റോര്‍ ഔട്ട്‌ലെറ്റുകളിലേക്ക്
ആളെത്തുന്നുണ്ടെങ്കിലും സബ്സിഡി ലിസ്റ്റിലെ ചിലസാധനങ്ങള്‍ മാത്രമാണ് ലഭ്യം.
സപ്ലൈകോയുമായിസഹകരിച്ചിരുന്ന കമ്ബനികള്‍ക്ക് കുടിശ്ശികകൾ യഥാസമയം ലഭിക്കാത്ത തിയനാൽ ടെണ്ടര്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്നാണ് വിവരം . ഇതിനാല്‍ പര്‍ച്ചേസ് ടെണ്ടര്‍ മുടങ്ങിയിട്ട്
നാളേറെയായി. രണ്ടരമാസം കൂടുമ്ബോഴാണ് ടെണ്ടര്‍ നടപടികളിലൂടെ സാധനങ്ങള്‍
വാങ്ങുന്നത്. കുടിശ്ശിക തുക സര്‍ക്കാര്‍ നല്‍കാൻ വൈകിയാല്‍ അടുത്ത മാസത്തെ
ഓണവിപണിയെയും ഓണം ഫെയറുകളെയും ബാധിക്കും.
സബ്സിഡി ഇനങ്ങള്‍
1. മട്ട അരി
2. ജയ അരി
3. ചെമ്ബാവരി
4. ചെറുപയര്‍
5. ഉഴുന്നുപരിപ്പ്
6. വൻപയര്‍
7. കടല
8. സാമ്ബാര്‍ പരിപ്പ്
9. മുളക്
10. മല്ലി
11. പഞ്ചസാര
12. വെളിച്ചെണ്ണ
13. തേയില
ക്ഷാമം രൂക്ഷമായവ.
1. അരി
2. പഞ്ചസാര
3. വെളിച്ചെണ്ണ
4. മുളക്
5. കടല
6. പയര്‍.
സബ്‌സിഡി സാധനങ്ങളില്‍ ചില ഇനങ്ങള്‍ക്ക് മാത്രമാണ് ക്ഷാമം. 13 ഇനങ്ങളും
ലഭ്യമല്ലാത്ത സാഹചര്യമില്ല. ആവശ്യക്കാര്‍ ഏറെയുള്ള സാധനങ്ങള്‍ വാങ്ങാനായി
പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാനാവാത്തതാണ് പ്രശ്നം. മുളകിനും കടലയ്ക്കുമാണ്
ക്ഷാമം കൂടുതല്‍. വില കൂടി നില്‍ക്കുന്ന ഈ സമയത്ത് കൂടുതല്‍ അളവില്‍
സാധനങ്ങള്‍ ഔട്ട്‌ലെറ്റുകളിലെത്തിക്കാനാകാത്ത അവസ്ഥയാണ്. ഓണമാകുമ്ബോള്‍
പ്രതിസന്ധിക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ എന്നുമാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത് .