ദേശീയപാതയിൽ ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

 സംഭവത്തിൽ പാലക്കാട് കോങ്ങാട്ട് കരിമ്പ എടക്കുറിശ്ശി കപ്പടം വീട്ടിൽ ജോർജിന്റെ മകൻ ഫ്രാൻസിനെ ( 27 ) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും 9.3 2 ഗ്രാം കഞ്ചാവും.0 6 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു 

കഴിഞ്ഞദിവസം ആലംകോട് അവിക്സിന്റെ എതിർവശം രാത്രി പത്തര മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ 11 കെ വിയുടെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വാഹനത്തിനു മുകളിലൂടെ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഈ മേഖലയിലെ വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. കഴിഞ്ഞദിവസം കെഎസ്ഇബിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

ഇന്നലെ രാത്രി തന്നെ ഡ്രൈവറുടെ കൈവശം ലഹരിവസ്തുക്കൾ ഉണ്ടെന്ന് പോലീസിന് മനസ്സിലായിരുന്നു .
ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ് , എസ് ഐ R മനു , CPO മാരായ ഷിനു , സെയ്ദലിഖാൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻ ചെയ്തു

ഇന്നലെ രാത്രി 12 ന് വാർത്ത വിളംബരം വാർത്തയിൽ തന്നെ കാർ ഡ്രൈവറുടെ പെരുമാറ്റത്തിൽ പോലീസിന് സംശയമുള്ളതായി സൂചിപ്പിച്ചിരുന്നു.