2009ന് ശേഷം ജില്ലയിൽ കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്തത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പ്രകാരം കൊച്ചു കുട്ടികളിലാണ് രോഗം കണ്ടുവരുന്നത്.
പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മാസ്കിൻ്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.