പനി ബാധിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ഒമ്പതു വയസ്സുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശിയും തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകൾ സോയ അസ്ക ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ പനിയെ തുടർന്ന് ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.