തൃശ്ശൂര്‍. കെെക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്‍റും വിജിലന്‍സിന്‍റെ പിടിയില്‍. തൃപ്രയാർ സബ്.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സി.എസ്, ഏജന്റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാന്‍ ആണ് ഇരുവരും കെെക്കൂലി വാങ്ങിയത്. പരാതിക്കാരന്‍ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് പറഞ്ഞു. പണം 'യു ടേണ്‍' ഡ്രെെവിംങ്ങ് സ്കൂളിലെ ജീവനക്കാരന്‍ അഷ്‌റഫിന്റെ ഏൽപ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. തുടർന്ന് പണം കൈമാറുന്നതിനിടെ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു