ആലംകോട്: പ്രീപ്രൈമറി തലത്തിൽ പഠിക്കുന്ന കുരുന്നുകൾക്കായി ആലംകോട് ഗവ.എൽ പി എസി ൽ കഥോത്സവം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം ചെയ്തു. തൻ്റെ കുട്ടിക്കാലത്ത് താൻ കേട്ടു വളർന്ന മുത്തശിക്കഥകളാണ് ജീവിതത്തിൽ പിന്നീട് വെളിച്ചം പകർന്നതെന്ന് അവർ അനുസ്മരിച്ചു.മുഖ്യാതിഥിയായി എത്തിയ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് .ഗിരിജ കഥാവതരണങ്ങൾ കുട്ടികളിലെ സഭാകമ്പം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുമെന്ന് അഭിപ്രായപ്പെട്ടു.സഹറ ബത്തൂൾ, ഹംദാൻ, സുബ്ഹാന തുടങ്ങിയ കൂട്ടുകാർ വിത്യസ്ത രൂപത്തിൽ കഥകൾ വേദിയിൽ അവതരിപ്പിച്ചു.കഥോത്സവഗാനം നൃത്തരൂപത്തിൽ കുരുന്നുകൾ അവതരിപ്പിച്ചു. രസകരമായ നിമിഷങ്ങൾ സമ്മാനിച്ച ചടങ്ങിൽ മധുരവിതരണങ്ങളുമുണ്ടായി.
കഥാവതരണത്തിൻ്റെ പശ്ചാതലത്തിൽ എച്ച് എം റീജാ സത്യൻ സ്വാഗതമോതി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ നജാം, ടൗൺ വാർഡ് കൗൺസിലർ ബിനു ആശംസകൾ പറഞ്ഞു.എസ് എം സി ചെയർമാൻ നാസിം അധ്യക്ഷത വഹിച്ചു.അജി ടീച്ചർ നന്ദി പറഞ്ഞു.