കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്. മോട്ടോർ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസ്. പിഴ കൂടാതെ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എംവിഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസൻസോ ലേർണേർസോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.