സൈക്കോളജി അപ്രന്റീസ് അഭിമുഖം

തിരുവനന്തപുരം മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ( റെഗുലർ ) ആണ് യോഗ്യത. വിദ്യാഭ്യസ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14 രാവിലെ 10ന് അഭിമുഖത്തിനായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2282020

 #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #career #job #diojobs #vacancy #phsycology