നഗരൂർ :- നഗരൂർ, ചെമ്പരത്ത്മുക്ക് കേശവപുരം ആശുപത്രിക്ക് സമീപം ആർ.ജി നിവാസിൽ രാജീവ് (39) നെയാണ് സ്വന്തം വീടിന്റെ കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ടുദിവസമായി കാൺമാനില്ല എന്ന് കാട്ടി രക്ഷിതാക്കൾ നഗരൂർ പോലീസ് സ്റ്റേഷനിൽ ഇന്ന് പരാതിപ്പെട്ടിരുന്നു. ശേഷം ബന്ധുക്കളും നാട്ടുകാരും ഇന്ന് 11.30 മണിയോടെ വീട്ടിലെത്തി വീടും പരിസരവും പരിശോധിച്ചപ്പോഴാണ് കിണറിൽ മരിച്ച നിലയിൽ രാജീവിനെ കണ്ടെത്തിയത്. ഉടൻ നഗരൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സഹായത്തോടെ ഉച്ചയ്ക്ക് 1.00 മണിയോടെ മൃതദേഹം പുറത്തിടുകയും ചെയ്തു മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.
ഭാര്യയും, മകളുമായി അകന്നു ജീവിച്ചുവന്നിരുന്ന രാജീവ് വീട്ടിൽ തനിച്ചായിരുന്നു താമസം.
നഗരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമാർട്ട നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിയോടെ സ്വവസതിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ - ആർദ്ര
മകൾ - ദിയ പാർവ്വതി (7)
പിതാവ് - രാജഗോപാലൻ നായർ
മാതാവ് - ഇന്ദിര