ശിവഗിരി : രണ്ടാഴ്ചക്കാലമായി ശിവഗിരി മഠത്തില്‍ നടന്നുവരുന്ന ഗുരുദര്‍ശന ഹ്രസ്വകാല പഠന കോഴ്സിന്‍റെ പ്രഥമ ബാച്ചിന് നാളെ സമാപനം. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമൊക്കെയുള്ള പഠിതാക്കള്‍ ആശ്രമോചിത അന്തരീക്ഷത്തില്‍ താമസിച്ച് ക്ലാസ്സില്‍ പങ്കെടുത്തു.
വര്‍ക്കല നാരായണ ഗുരുകുല അധ്യക്ഷന്‍ ഗുരുമുനിനാരായണ പ്രസാദ്, ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠരായ മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബോര്‍ഡംഗങ്ങളായ സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, എന്നിവരും സ്വാമി ധര്‍മ്മചൈതന്യ, സ്വാമി ധര്‍മ്മാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി അനപേക്ഷാനന്ദ, സ്വാമി അദ്വൈതാനന്ദ തീര്‍ത്ഥ, സ്വാമി ദിവ്യാനന്ദഗിരി,ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി പ്രബോധതീർത്ഥ, മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍, ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രം മുന്‍ ഡറക്ടര്‍ ഡോ. ബി. സുഗീത തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പഠനക്ലാസ്സുകള്‍ നയിച്ചു.നാളെ പത്തിന് സമാപന സമ്മേളനത്തില്‍ പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടാകും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ബാച്ചുകളിലേയ്ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷിക്കാനവസരമുണ്ട്. വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ.യുമായി ബന്ധപ്പെടാവുന്നതാണ്. 9447551499