ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഇന്ന് തിരുവനന്തപുരത്ത്; കെ.സി.എ ബഹിഷ്കരിക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ട്രോ​ഫി തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. രാ​വി​ലെ 10ന് ​മു​ക്കോ​ല​ക്ക​ൽ സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് ട്രോ​ഫി പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ജൂ​ൺ 26ന്, ​ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1,20,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള സ്ട്രാ​റ്റോ​സ്ഫി​യ​റി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ജൂ​ലൈ14 വ​രെ ഇ​ന്ത്യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ട്രോ​ഫി 15 മു​ത​ൽ 16 വ​രെ ന്യൂ​സി​ല​ൻ​ഡി​ലും 17-18 തീ​യ​തി​ക​ളി​ൽ ആ​സ്ട്രേ​ലി​യ​യി​ലും 19-21 തീ​യ​തി​ക​ളി​ൽ പാ​പ്വ ന്യൂ​ഗി​നി​യി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും.


തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. 22 മു​ത​ൽ 24 വ​രെ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ്, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട്, മ​ലേ​ഷ്യ,യു​ഗാ​ണ്ട, നൈ​ജീ​രി​യ, സൗ​ത്ത് ആ​ഫ്രി​ക്ക ചു​റ്റി സെ​പ്റ്റം​ബ​ർ നാ​ലി​ന് ട്രോ​ഫി ഗു​ജ​റാ​ത്തി​ലെ​ത്തും.
അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ​ത്തു​ന്ന ലോ​ക​ക​പ്പ് ട്രോ​ഫി പ്ര​ദ​ർ​ശ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം. ട്രോ​ഫി എ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലോ ബി.​സി.​സി.​ഐ​യോ ഒ​രു അ​റി​യി​പ്പും കെ.​സി.​എ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ട്ടു​നി​ൽ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് ബി.​സി.​സി.​ഐ​ക്ക് പ്ര​തി​ഷേ​ധ​ക്ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു. ട്രോ​ഫി​യു​ടെ യാ​ത്ര നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ഐ.​സി.​സി​യാ​ണെ​ന്നും അ​വ​ർ അ​ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ച്ചെ​ന്നു​മാ​യി​രു​ന്നു ബി.​സി.​സി.​ഐ​യു​ടെ മ​റു​പ​ടി.

കൂടാതെ ആദ്യമായി കേരളം ലോകകപ്പിന്റെ ഭാഗമാക്കുകയാണ് ദി സ്പോർട്സ് ഹബ്ബിലെ സന്നാഹ മത്സരത്തിലൂടെ.