പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതി അറസ്റ്റിൽ

കിളിമാനൂർ :- പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിലമേൽ ചരുവിള വീട്ടിൽ മനു (26) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പെൺകുട്ടിയെ വിവാഹം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതിയുടെ വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടിയെ കാണാനില്ല എന്ന് പിതാവ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ പ്രതിയായ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂവൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ, എസ് ഐ മാരായ വിജിത്ത് കെ.നായർ,രാജി കൃഷ്ണ, രാജേന്ദ്രൻ, എ,എസ് ഐ താഹിറുദ്ദീൻ,,എസ് സി പി ഓ ഷാജി, മഹേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.