ആറ്റിങ്ങൽ: കെ.കരുണാകരൻ മാത്രമാണ് കേരളത്തിൽ എല്ലാവരും അംഗീകരിച്ച ഒരേ ഒരു ലീഡർ എന്ന് അടൂർ പ്രകാശ് എം.പി. ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ലീഡർ ജന്മദിനാഘോഷ ചടങ്ങുകളുടെ ഉത്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെരിറ്റ് ഈവനിംഗ് പരിപാടി ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് തുടർന്ന് പഠിക്കാൻ ഉത്തേജനവും പ്രോത്സാഹനവും നൽകും.പഠിച്ചു മുൻ നിരയിൽ എത്താൻ ശ്രമിക്കുന്നവർ പിന്തള്ളപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് രാജ്യത്തിനു അപമാനമാണ്. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെ. കരുണാകരന്റെ ഭരണ ശൈലിയും, പ്രവർത്തനശൈലിയും ലോക ജനതയ്ക്ക് മാതൃകയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എൻ. പീതാബരകുറുപ്പ് സൂചിപ്പിച്ചു. ഭരണ സ്വാധീനത്തിൽ പരീക്ഷ എഴുതാത്തവൻ ഉയർന്ന മാർക്ക് വാങ്ങുന്നതും പി. എസ്. സി പരീക്ഷയിൽ റാങ്ക് വാങ്ങുന്നതും അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ച് വരുത്തിയിരിക്കയാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിക്കുകയുണ്ടായി.
ചടങ്ങിൽ വെച്ച് പുതിയ സ്ഥാനങ്ങളിൽ അവരോചിതരായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌മാരായ
എൻ. ബിഷ്‌ണു (ആറ്റിങ്ങൽ ), കെ. ആർ അഭയൻ(ചിറയിൻകീഴ് ), മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ, കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി ബി. മനോജ്, കെ. എസ്. ആർ. റ്റി. സി യിൽ നിന്നും റിട്ടയർ ചെയ്ത വെഹിക്കിൾ സൂപ്പർവൈസർ ഊരുപൊയ്ക അനിൽ എന്നിവരെ എം. പി പ്രത്വേകം ആദരിച്ചു.
പ്ലസ് 2 പരീക്ഷയിൽ 1200ൽ 1199 മാർക്ക് ലഭിച്ച ആവണി എന്ന കുട്ടിക്ക് ക്യാഷ് അവാർഡും മെമെന്റൊയും നൽകി അഭിനന്ദിച്ചു. തുടർന്ന് പ്ലസ് 2 വിലും എസ്. എസ്. എൽ. സി യ്ക്കും ഉന്നത വിജയം കൈവരിച്ച 100 ലധികം കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകി ആദരിയ്ക്കുകയുണ്ടായി.ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണ മൂർത്തി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എസ്. ശ്രീരംഗൻ,ജെ. ശശി, കെ. അജന്തൻ നായർ, മണനാക്കു ഷിഹാബുദീൻ, യു. പ്രകാശ്, ശാസ്തവട്ടം രാജേന്ദ്രൻ,ജമാൽ പാലാംകോണം,ആർ. വിജയകുമാർ,സലിം പാണന്റെ മുക്ക് സലിം, ആലംകോട് സഫീർ, കടയ്ക്കാവൂർ അശോകൻ,എസ്. സുദർശനൻ പിള്ള, എസ്. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു