അടിപിടി വീട്ടിനുള്ളിൽ ; ഒത്ത് തീർപ്പ് കിണറ്റിനുള്ളിൽ ;

30 അടി താഴ്ചയുള്ള കിണറ്റിൽ മദ്ധ്യസ്ഥനായി എസ്.ഐ .
സംഭവം വെഞ്ഞാറമൂട്ടിൽ.

മദ്യലഹരിയിൽ കിണറ്റിൽ ചാടിയ യുവാവിനെ
കിണറ്റിലിറങ്ങി രക്ഷിച്ചത്‌ വെഞ്ഞാറമൂട് എസ്.ഐ. രാജയ്യൻ. 
കുടുംബവഴക്കിനെത്തുടർന്ന് വാമനപുരം ആറാന്താനം പോങ്കുഴികോണം സ്വദേശിയായ 
ഓട്ടോറിക്ഷാ ഡ്രൈവർ രാകേഷാണ് കിണറ്റിൽ ചാടിയത്. 
ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാൻ സംഭവം. എമർജൻസി കൺട്രോൾ റൂമിൽനിന്ന്‌ വെഞ്ഞാറമൂട് പോലീസ് 
സ്റ്റേഷനിലേക്ക് എട്ടാം ക്ലാസുകാരിയുടെ ഫോൺ സന്ദേശം എത്തി.
തന്റെ അച്ഛനും മാമനുമായി സംഘർഷം നടക്കുകയാണെന്നും ഉടനെ വരണമെന്നുമായിരുന്നു 
സന്ദേശം. അപ്പോഴാണ് രാകേഷ് 30 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയത്‌ അറിയുന്നത്‌. ഇവരുടെ ബന്ധു 
കിണറ്റിലിറങ്ങി രാകേഷിനെ അനുനയിപ്പിച്ച് മുകളിൽ കയറ്റാൻ ശ്രമിച്ചെങ്കിലും രാകേഷ് കൂട്ടാക്കിയില്ല . തുടർന് മുങ്ങിപ്പോകാതിരിക്കാൻ ബന്ധു രാകേഷിനെ മുറുകെ പിടിച്ചു കാത്തിരിപ്പായി . 

ഇതിനിടയിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നിന്നും ഉടൻ എസ്.ഐ. രാജയ്യനും സി.പി.ഒ.മാരായ ഗോകുലും ആകാശും ജീപ്പിൽ അവിടെയെത്തി. അഗ്നിരക്ഷാസേനാംഗങ്ങൾഎത്തുന്നത് കാത്തുനിൽക്കാതെ രാജയ്യൻ കയറിൽ പിടിച്ച്‌ കിണറ്റിൽ ഇറങ്ങി. തുടർന്ന് രാകേഷിനെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല . ഇതിനിടയിൽ അഗ്നിരക്ഷാസേന യും എത്തിയിരുന്നു . എസ് ഐ യുടെ നിരന്തര ശ്രമത്തിനൊടുവിൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാം എന്ന ഉറപ്പിൽ രാകേഷിനെ കിണറ്റിൽനിന്നു മുകളിലെത്തിച്ചു. കാലുകൾക്കു പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.