*മണമ്പൂർ ഗ്രാമ പഞ്ചായത്ത് ഓണക്കാല പൂവിനായി കൃഷിയൊരുക്കി*

തിരുവനന്തപുരം 
ജില്ലയിലെ മണമ്പൂർ സി ഡി എസ്സ് ൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഹരിതഭൂമി ജെഎൽ ജി കർഷകർ. ഓണക്കാലത്ത് പൂക്കളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ഉയർന്ന ആവശ്യകത മനസിലാക്കിയും , സംഘ കൃഷി കർഷകർക്ക് ഉയർന്ന വരുമാനം ലഭമാക്കുക,എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. MGNREGA, LSGI, കൃഷിഭവൻ എന്നിവയുമായുള്ള സംയോജനത്തിലൂടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ A നഹാസ് അവർകൾ ഉത്ഘാടനം ചെയ്തു.മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലീസി. V. തമ്പി, CDS ചെയര്പേഴ്സ്സൻ ശ്രീമതി ശകുന്തള , MGNREGS AE ശ്രീജിത്ത് , കുടുംബശ്രീ ജില്ലാ മിഷൻ വർക്കല ബ്ലോക്ക് കോഡിനേറ്റർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.