ചിറയിൻകീഴ്, കടക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 Gm MDMA യും ഡൽഹി രജിസ്ട്രേഷനിലുള്ള കാറും മയക്കുമരുന്ന് കച്ചവടക്കാരായ വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സുകുമാരൻ മകൻ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ 34 വയസ്സ്, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ഷാക്കിർ മകൻ 37 വയസ്സുള്ള ലിജിൻ, മണനാക്ക് പെരുംകുളം സാബു നിവാസിൽ അബ്ദുൽ ഹക്കീം മകൻ സാബു 46 വയസ്സ്, മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ സൈഫുദ്ധീൻ മകൻ റിയാസ് 36 വയസ്സ്, മണനാക്ക് പെരുംകുളം ഷാജി മൻസിലിൽ ഷാഹുൽ ഹമീദ് മകൻ ഷിജു 47 വയസ്സ് എന്നിവരെയും ആറ്റിങ്ങൽ വച്ച് ആറ്റിങ്ങൽ പോലീസും ഷാഡോ /ഡാൻസാഫ് ടീമും കൂടി പിടികൂടി
ബാംഗ്ലൂർ നിന്നും വൻതോതിൽ MDMA കടത്തുന്നതായി തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശ്രീമതി ശിൽപ ദേവയ്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ DYSP രാസിത്, ആറ്റിങ്ങൽ DYSP ജയകുമാർ എന്നിവരുടെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, SI ഷാനവാസ്, ബിജിരാജ് SCPO അനിൽകുമാർ ഷാഡോ /ഡാൻസാഫ് SI മാരായ ഫിറോസ്ഖാൻ, ബിജു ഹക്ക് ASI ബിജുകുമാർ, ദിലീപ് SCPO അനൂപ്, വിനീഷ്, ഗോപകുമാർ, സുനിൽരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്