കെഎസ്ഇബി ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; സംഭവം തൃശ്ശൂരിൽ

തൃശൂർ: വിയ്യൂരിൽ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മുത്തുപാണ്ടിയാണ് കൊല്ലപ്പെട്ടത്. 49 വയസായിരുന്നു. തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുത്തു പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.