മടവൂർ ഗവ. എൽ പി എസിലെ കുട്ടികൾ ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു.

കിളിമാനൂർ :ഡോക്ടർ ദിനത്തിൽ ഡോക്ടറെ കുട്ടികൾ ആദരിച്ചു . മടവൂർ ഗവ. എൽ പി എസിലെ കുട്ടികളാണ് 
മടവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിദ്ധ മെഡിക്കൽ ഓഫീസർ ഡോക്ടർ വിന്ധ്യയെ ആദരിച്ചത്.
ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ അസംബ്ലിയിൽ വച്ച് പ്രഥമ അധ്യാപകൻ എസ്. അശോകൻ ഡോക്ടറെ പൊന്നാടയണിയിക്കുകയും വിദ്യാർത്ഥി പ്രതിനിധി മലർച്ചെണ്ട് കൈമാറുകയും ചെയ്തു.

ഡോക്ടർ കുട്ടികൾക്ക് ശുചിത്വ പാഠങ്ങൾ പഠിപ്പിച്ചു .വിദ്യാർത്ഥി പ്രതിനിധികളായ ആദേശ്,വിനായക് സംസാരിച്ചു 


.