പുരപ്പുറത്ത് ലോറി; ദുരിതത്തിലായി ഒരു കുടുംബം

പുരപ്പുറത്തെ ലോറി കാരണം വലഞ്ഞ് ഒരു കുടുംബം. അപകടത്തില്‍പ്പെട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി നീക്കാത്തതിനാല്‍ ദുരിതത്തിലാണ് ഒരു കുടുംബം.. ഇടുക്കി പനംകുട്ടി സ്വദേശി വിശ്വംഭരനും കുടുബവുമാണ് നിയന്ത്രണം വിട്ട് ലോറി വിശ്വംഭരന്‍റെ വീടിന് മുകളിലേക്ക് പതിച്ചത് കഴിഞ്ഞ ‍‍ഞായറാഴ്ച വൈകിട്ട്. അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പക്ഷേ, വീടാകെ തകര്‍ന്നു.. എങ്ങോട്ട് പോകുമെന്നറിയാതെ അന്ധാളിച്ച കുടുംബം നാല് ദിവസങ്ങളായി അയല്‍വീട്ടിലാണ് താമസം.. ലോറി മാറ്റിയാലല്ലാതെ വീട് വാസയോഗ്യമാക്കാനാവില്ല.. ലോറി മാറ്റാന്‍ ഉടമ എത്തിയിട്ടുമില്ല.
എം.എം മണി എംഎൽഎ സ്ഥലത്തെത്തി ലോറി മാറ്റാനും വാടക വീട് എടുത്തു നൽകാനും ഉടമയോട് ഫോണിൽ ആവശ്യപ്പെട്ടു.

കെഎസ്ഇബിയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്ന ലോറിയാണ് അപകടത്തില്‍ പുരപ്പുറത്തേക്ക് വീണത്. കെഎസ്ഇബിയെ അറിയിച്ചെങ്കിലും കരാറുകാരനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു.. കരാറുകാരന്‍ എപ്പോള്‍ വരുമെന്ന് ഒരു വ്യക്തതയുമില്ല.. കനത്ത മഴ കൂടി ആയതോടെ ആധിയിലാണ് കുടുംബം.തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും വീട് പുനര്‍നിര്‍മിക്കും വരെ വാടക വീട് നല്‍കണമെന്നുമാണ് ബന്ധപ്പെട്ടവരോട് കുടുംബം ആവശ്യപ്പെടുന്നത്.